[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഒരുങ്ങുന്നത് ത്രീഡി വിസ്മയം; സംവിധായകനായി മോഹൻലാൽ; ബറോസ് മേക്കിങ് വീഡിയോ കാണാം

മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും മോഹൻലാൽ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം കുട്ടികൾക്കുള്ള ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ഇനി വളരെ കുറച്ചു മാത്രമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുള്ളത്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജിജോ നവോദയ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒപ്പം പോർച്ചുഗീസ്, സ്പാനിഷ്, ആഫ്രിക്കൻ,അമേരിക്കൻ നടന്മാരും അഭിനയിച്ചിരിക്കുന്നു. മായാ എന്ന് പേരുള്ള ഒരു പെൺകുട്ടിയും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു പുതിയ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

സംവിധായകനായ മോഹൻലാലിനെയാണ് നമ്മുക്ക് ഇതിൽ കാണാൻ സാധിക്കുക. സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു മനോഹരമായ സിനിമാനുഭവം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹവും ഈ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും എന്ന് വീഡിയോയിൽ നിന്ന് വ്യക്‌തമാണ്‌. സന്തോഷ് ശിവൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ബി അജിത് കുമാർ ആണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഏറ്റവും നൂതനമായ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ ഷോട്ടുകൾ ഒരുക്കുന്ന സ്റ്റില്ലുകൾ നേരത്തെ വൈറലായിരുന്നു. ബ്രാഡ്‌ലി കാഡ്‌മാൻ വി എഫ് എക്സ് സൂപ്പർവൈസറായി എത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചിരിക്കുന്നതു സന്തോഷ് രാമൻ, സംഘട്ടനം ഒരുക്കിയിരിക്കുന്ന ജയ് ജകൃത് ടീം എന്നിവരാണ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.