ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ജിബൂട്ടിയുടെ ട്രെയിലർ ആദ്യം ഇറങ്ങിയ ടീസർ പോലെ പ്രതീക്ഷ നിലനിർത്തി 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഫ്സൽ കരുനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെയും അതിന്റെ വൈവിധ്യങ്ങളെയും സകല സംസ്കാരങ്ങളെയും മലയാളികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംവിധായകൻ സിനു ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ ജിബൂട്ടി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അബ്ദുൽകാദർ കമിൽ മുഹമ്മദാണ് ലോഞ്ച് ചെയ്‌തിരുന്നത്. ഒരു മലയാള ചിത്രത്തിന്റെ ടീസർ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ലോഞ്ച് ചെയ്യുന്നത് എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്.
ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തിൽ വ്യവസായം ചെയ്യുന്ന ജോബി പി. സാമാണ് ബ്ലൂഹിൻ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടി. ഡി. ശ്രീനിവാസ് ഛായാഗ്രഹണവും നിർവഹിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ചിത്രസംയോജനം ചെയുന്നത് സംജിത് മുഹമ്മദാണ് . കൈതപ്രം വരികൾക്ക് മനോഹരമായ സംഗീതം നൽകുന്നത് ദീപക് ദേവാണ്.
അമിത് ചക്കാലക്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശകുൻ ജെസ്വാളായാണ് നായികയായി എത്തുന്നത്. കൂടാതെ ചിത്രത്തിൽ തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം, ബോബി ജോർജ്, പൗളി വത്സൻ തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.