[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൽഫോൻസ് പുത്രൻ-പൃഥ്വിരാജ് ചിത്രത്തിന്റെ പേര് പുറത്ത്; ഒരുങ്ങുന്നത് വമ്പൻ ചിത്രം

നേരം, പ്രേമം എന്നീ വലിയ വിജയങ്ങൾക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യാൻ പോകുന്നത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ചിത്രമാണെന്ന് വാർത്തകൾ വന്നിരുന്നു. സെപ്റ്റംബർ മാസത്തിൽ ചിത്രീകരണം തുടങ്ങുമെന്ന് പറയപ്പെടുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും, ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ സ്ഥിതീകരിച്ചിരുന്നു. തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ഒരു റൂറൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ്സ് ചിത്രമാണ് ഇതെന്നും സൂചനയുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വന്നു എന്നുള്ള വാർത്തകളാണ് വരുന്നത്. ഗോൾഡ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ അജ്മൽ അമീർ ആണ് ഈ വിവരം ഒരു ഓൺലൈൻ അഭിമുഖത്തിൽ പുറത്തു വിട്ടത്‌ എന്നും പറയുന്നു. മലയാളിയായ അജ്മൽ അമീർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം ഏറെ ശ്രദ്ധ നേടിയത് തമിഴിലെ പ്രകടനത്തിലൂടെയാണ്. മലയാളത്തിൽ പ്രണയകാലം, മോഹൻലാലിനൊപ്പം ഉള്ള മാടമ്പി എന്നിവയാണ് അജ്മൽ അമീർ അഭിനയിച്ചു ശ്രദ്ധ നേടിയ ചിത്രങ്ങൾ. ഇപ്പോൾ മോഹൻലാൽ നായകനായ ബ്രോ ഡാഡി ഒരുക്കുകയാണ് പൃഥ്വിരാജ്. ആ ചിത്രം പൂർത്തിയാക്കിയതിനു ശേഷം അൽഫോൻസ് പുത്രൻ ചിത്രത്തിൽ പൃഥ്‌വി ജോയിൻ ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും ഉടൻ ഉണ്ടാവും. ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യാനിരുന്ന പാട്ടു എന്ന ചിത്രം മാറ്റി വെച്ചാണ് അൽഫോൻസ് പുത്രൻ ഈ പൃഥ്വിരാജ് ചിത്രം ചെയ്യാൻ പോകുന്നത്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.