[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹിറ്റ് മേക്കർ മഹേഷ് നാരായണൻ ഇനി ബോളിവുഡിൽ; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ ഇതാ..!

മലയാളത്തിലെ പ്രശസ്ത എഡിറ്ററും സംവിധായകനായ മഹേഷ് നാരായണൻ ഇനി തന്റെ ആദ്യ ബോളിവുഡ് ചിത്രമൊരുക്കാൻ പോവുകയാണ്. മലയാളത്തിൽ ടേക്ക് ഓഫ്, സീ യൂ സൂൻ,  മാലിക് എന്നീ ചിത്രങ്ങൾ ഒരുക്കിയ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ നായകനായ ഒരു മലയാള ചിത്രം കൂടി പ്ലാൻ ചെയ്യുന്നുണ്ട്. ഫാന്റം ഹോസ്പിറ്റൽ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മഹേഷ് നാരായണൻ ബോളിവുഡിൽ എത്തുന്നത്. ആരോഗ്യ രംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം, തൽവാർ, റാസി, ബദായി ഹോ തുടങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രങ്ങൾ നിർമിച്ച പ്രീതി ഷഹാനിയാണ് നിർമ്മിക്കുന്നത്.

ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേർന്നാണ് ഈ ബോളിവുഡ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസി ജോസഫ് ഈ ചിത്രത്തിന്റെ സഹാനിര്മാതാവ് ആയുമെത്തും. ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ജോസി ജോസഫ് പഠനം നടത്തി കണ്ടെത്തിയ വസ്തുതകൾ ഈ ചിത്രത്തിനാധാരമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ താരനിര സംബന്ധിച്ച വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. മഹേഷ് നാരായണനു വേണ്ടി ഒരു തിരക്കഥ എഴുതാൻ താനും പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ഉലക നായകൻ കമൽ ഹാസൻ കുറച്ചു ദിവസങ്ങൾക്ക് മുൻപേ വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. ഏതായാലും ബോളിവുഡ് ചിത്രം, കുഞ്ചാക്കോ ബോബൻ നായകനാവുന്ന മലയാള ചിത്രം എന്നിവയാവും മഹേഷ് ഒരുക്കാൻ പോകുന്ന പുതിയ പ്രോജക്ടുകൾ എന്നുറപ്പായി കഴിഞ്ഞു. സൂപ്പർ ഹിറ്റായ ആദ്യ ചിത്രം ടേക്ക് ഓഫിനു ശേഷം പുറത്തു വന്ന സീ യൂ സൂൻ, മാലിക് എന്നീ രണ്ടു ചിത്രങ്ങളും ഒറ്റിറ്റി റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.

webdesk

Recent Posts

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

2 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

2 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

3 days ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

4 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

4 days ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

4 days ago

This website uses cookies.