സെലിബ്രിറ്റികളുടെ ഏറ്റവും പ്രീയപ്പെട്ട അവധിക്കാല വിനോദ കേന്ദ്രങ്ങളിൽ ഒന്നായ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മാളവിക പങ്കു വെച്ച ചിത്രങ്ങളും വീഡിയോയും വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ് ആയാണ് മാളവിക ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുൽകർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വന്നു മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നായികയാണ് മാളവിക മോഹനൻ. എന്നാൽ മാളവികക്ക് ഏറ്റവും ശ്രദ്ധ നേടിക്കൊടുത്തത് ദളപതി വിജയ്‌യുടെ നായികാ വേഷമാണ്.
ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക വന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിലും മാളവിക ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ബൈക്ക് റൈഡിങ്ങിനോട് കമ്പമുള്ള മാളവിക മോഹനൻ ഫോർമുല വൺ ട്രാക്കിൽ ബൈക്കോടിച്ച വീഡിയോ കുറെ നാൾ മുൻപ് പങ്കു വെച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധനുഷ് നായകനായ കാര്‍ത്തിക് നരേന്‍ ചിത്രം മാരന്‍, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി മാളവിക മോഹനൻ അഭിനയിച്ചു പുറത്തു വരാൻ ഉള്ള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വെക്കാറുള്ളത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.