[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം; ആർ ആർ ആർ റിലീസ് തീയതി പ്രഖ്യാപിച്ചു..!

തെലുങ്കിലേ സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ റിലീസ് ആവുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ ആരാധകർ. ഈ കഴിഞ്ഞ ജനുവരി ഏഴിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാനിരുന്നത് എങ്കിലും, കോവിഡ് മൂന്നാം തരംഗം രാജ്യത്തു ആഞ്ഞടിച്ചതോടെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ റിലീസ് ഡേറ്റ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ വർഷം മാർച്ച് 25 നു ആണ് ആർ ആർ ആർ ആഗോള റിലീസ് ആയി എത്തും എന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇന്ത്യൻ സിനിമ കാണാൻ പോകുന്ന ഏറ്റവും വലിയ റിലീസ് ആവും ഈ ചിത്രം നേടുക എന്നാണ് സൂചന.

തീയേറ്ററുകൾ ഫുൾ കപ്പാസിറ്റിയിൽ ഓപ്പൺ ആകുമ്പോൾ ആണ് ഈ ചിത്രം പുറത്തു വരൂ എന്നാണ് ആർ ആർ ആർ ടീം നേരത്തെ സൂചിപ്പിച്ചിരുന്നത്. റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെർറ്റൈന്മെന്റ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്. രാജമൗലി തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് ബാഹുബലി സീരിസ് രചിച്ച കെ വി വിജയേന്ദ്ര പ്രസാദ് ആണ്.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

11 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.