[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മനോരഞ്ജിതം പൂവു പോലെയാണ് ഈ നടൻ, അയാൾ ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്; പ്രശസ്ത നടി ഷീല പറയുന്നു..!

ഷീല എന്ന നടി മലയാള സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളാണ്. ഒട്ടനേകം ചിത്രങ്ങളിലെ നായികയായി മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിന്ന നടിയാണ് അവർ. മാത്രമല്ല, പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാ വേഷം ചെയ്തു റെക്കോർഡ് സൃഷ്ട്ടിച്ച ആള് കൂടിയാണ് ഷീല. കുറച്ചു കാലം ഇടയ്ക്കു സിനിമയിൽ നിന്ന് വിട്ടു നിന്ന ഷീല പിന്നീട് മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി മാറിയിരുന്നു. മലയാളത്തിലെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ഷീല. ഷീല പറയുന്നത് താൻ ഒപ്പം ജോലി ചെയ്തവരിൽ ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്നാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് ഷീല കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ മനോരഞ്ജിതം പൂവ് പോലെയാണെന്നു ഷീല പറയുന്നു.

ഏത് വേഷമാണോ അവതരിപ്പിക്കുന്നത് പൂര്‍ണമായും ആ കഥാപാത്രമായി മാറുന്ന നടൻ ആണ് മോഹൻലാൽ എന്നും മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് എന്നും ഷീല കുറിക്കുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ സ്‌നേഹവീട് എന്ന ചിത്രത്തിലാണ് മോഹൻലാലും ഷീലയും ഒരുമിച്ചു അഭിനയിച്ചത്. അമ്മയും മകനുമായി മോഹൻലാൽ- ഷീല ടീം അഭിനയിച്ച ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ച ചിത്രവുമാണ്. 2011 ഇൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം തസ്കരവീരൻ, ജയറാമിനൊപ്പം മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലും ഷീല അഭിനയിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും ഷീല പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഈ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

https://www.instagram.com/p/CZLSXUtv1mo/

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

12 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.