[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിന്റെ റീമേക്; മാനാടിന് ശേഷം ചിമ്പു- എസ് ജെ സൂര്യ ടീം വീണ്ടും..?

വെങ്കട് പ്രഭു ഒരുക്കിയ മാനാട് എന്ന തമിഴ് ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തതിൽ വമ്പൻ ഹിറ്റായി മാറിയ ഒരു ചിത്രമാണ്. ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ നായകനും നായികയുമായി എത്തിയ ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത് എസ് ജെ സൂര്യ ആണ്. ഗംഭീര പ്രകടനമാണ് നായകനും വില്ലനുമായി ചിമ്പു- എസ് ജെ സൂര്യ ടീം നടത്തിയത്. ഇപ്പോഴിതാ, ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. സൂപ്പർ ഹിറ്റായ മലയാളം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ തമിഴ് റീമേക്കിലായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. തമിഴ് മാധ്യമമായ വലൈ പേച്ച് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. വാലു, സ്‌കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആയിരിക്കും ഈ തമിഴ് റീമേക് ഒരുക്കുക എന്നും അവർ പറയുന്നു.

മലയാളത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ചിമ്പുവും എസ്.ജെ. സൂര്യയും തമിഴിൽ ചെയ്യുക. സച്ചി രചിച്ചു ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെൻസ് ഇപ്പോൾ ഹിന്ദിയിലും റീമേക് ചെയ്യുന്നുണ്ട്. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് ഹിന്ദി റീമേക്കിലെ പ്രധാന താരങ്ങൾ. മലയാളം ചിത്രം നിർമ്മിച്ച പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഇതിന്റെ ഹിന്ദി റീമേക്കിലും നിർമ്മാണ പങ്കാളികൾ ആണ്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി റീമേക് രാജ് മേത്തയാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേർന്നാണ് സെൽഫി നിർമിക്കുന്നത്. എന്നാൽ തമിഴ് റീമേക്കിനെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

14 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.