മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. എ ആർ റഹ്മാൻ ഈണം നൽകിയ ഈ ഗാനങ്ങളുടെ ലിറിക് വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. അങ്ങനെ പുറത്ത് വന്ന ഇതിലെ ഏറ്റവും പുതിയ ഗാനമായിരുന്നു രാക്ഷസ മാമനെ എന്ന വരികളോട് തുടങ്ങുന്ന ഒന്ന്. ശ്രേയ ഘോഷാൽ, പാലക്കാട് ശ്രീറാം, മഹേഷ് വിനായക്രം എന്നിവർ ചേർന്നാലപിച്ച ഈ ഗാനം രചിച്ചത് കബിലനാണ്. കാർത്തി, തൃഷ, ശോഭിത ധുലിപാല എന്നിവർ പ്രത്യക്ഷപ്പെടുന്ന ഈ ഗാനം അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ മനോഹരമായാണ് ഈ ഗാനത്തിന് വേണ്ടി നൃത്ത രംഗംങ്ങളുമൊരുക്കിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് ഇതിൽ കാർത്തിയുൾപ്പെടെയുള്ളവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
ഈ മേക്കിങ് വീഡിയോയിൽ ഈ ഗാനം എങ്ങനെയാണു ചിത്രീകരിച്ചതെന്ന് കാണിക്കുന്നതിനൊപ്പം തന്നെ, അതിനെ കുറിച്ച് കാർത്തി, നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ എന്നിവർ സംസാരിക്കുന്നതും കാണാം. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് നമ്മുടെ മുന്നിലെത്തിക്കുന്നത്. കാർത്തി, തൃഷ, ശോഭിത എന്നിവരെ കൂടാതെ വിക്രം, ഐശ്വര്യ റായ്, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഇതിൽ അഭിനയിക്കുന്നു. മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ മുപ്പതിന്, രണ്ടു ഭാഗങ്ങളായി വരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.