തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് മഹാൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്. ഈ വരുന്ന ഫെബ്രുവരി പത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ എത്തിക്കഴിഞ്ഞു. മാസ്സും ക്ലാസ്സുമായി ചിയാൻ വിക്രം നിറഞ്ഞാടുന്ന ഒരു ടീസർ ആണ് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഗാന്ധി മഹാൻ എന്ന കഥാപാത്രമായി ആണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത്. വിക്രത്തിനൊപ്പം അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിച്ച ഈ ചിത്രം, ചിയാൻ വിക്രത്തിന്റെ കരിയറിലെ അറുപതാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്.
സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ, വിക്രമിന്റെയും ധ്രുവ് വിക്രമിന്റെയും ലുക്ക് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് എസ് എസ് ലളിത് കുമാർ ആണ്. ശ്രേയസ് കൃഷ്ണ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് മഹാന് ശേഷം റിലീസ് ചെയ്യാനുള്ള ചിയാൻ വിക്രം ചിത്രങ്ങൾ. കാർത്തിക് സുബ്ബരാജിന്റെ തൊട്ടു മുൻപത്തെ ചിത്രമായ ജഗമേ തന്തിരവും ഒറ്റിറ്റി റിലീസ് ആയാണ് പുറത്തു വന്നത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.