[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ വെബ് സീരിസ്; പേര് പുറത്തു വിട്ടു അണിയറ പ്രവർത്തകർ..!

മലയാള സിനിമയുടെ സ്വന്തം ദുൽഖർ സൽമാൻ മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലെ സിനിമയിൽ അഭിനയിച്ചു കയ്യടി നേടിയ ആളാണ്. പാൻ ഇന്ത്യൻ ലെവലിൽ പ്രേക്ഷകർ അംഗീകരിച്ച ദുൽഖർ എന്ന താരം ഇപ്പോൾ തന്റെ വെബ് സീരിസ് അരങ്ങേറ്റവും നടത്താൻ പോവുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ദുൽഖർ സൽമാൻ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന വെബ് സീരിസ് വരുന്നത് എന്നുള്ള വാർത്തകൾ വന്നിരുന്നു. ആമസോൺ പ്രൈമിലെ സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ ഒരുക്കിയ രാജ്- ഡി കെ ടീം ആണ് ഈ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ത്രില്ലർ ആയി ഒരുക്കുന്ന ഈ വെബ് സീരിസിന് ഇപ്പോൾ പേരിട്ടിരിക്കുകയാണ് അതിന്റെ അണിയറ പ്രവർത്തകർ. ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നാണ് ഈ വെബ് സീരിസിന് നൽകിയിരിക്കുന്ന പേര്. ബോളിവുഡ് താരങ്ങളായ രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും ദുൽഖർ സൽമാനൊപ്പം ഇതിൽ അഭിനയിക്കുണ്ട്.

ഈ വെബ് സീരിസിന്റെ ചിത്രീകരണം ഇപ്പോൾ ഡെറാഡൂണില്‍ പുരോഗമിക്കുകയാണ്. മാർച്ച് / ഏപ്രിൽ മാസത്തോടെ ഇതിന്റെ ഷൂട്ടിംഗ് പൂർത്തിയാവുമെന്നും ഈ വർഷം തന്നെ ഈ വെബ് സീരിസ് സ്ട്രീം ചെയ്യുമെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. പ്രശസ്ത നടനായ ദില്‍ജിത്ത് ദോസാഞ്ചിനെയായിരുന്നു ഈ സീരിസിൽ ദുൽഖർ ചെയ്യുന്ന വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചത് എങ്കിലും, അദ്ദേഹത്തിന്റെ തിരക്ക് മൂലം ദിൽജിത് ഒഴിവാകുകയായിരുന്നു. അതിനു ശേഷമാണു ദുൽഖർ സൽമാൻ ഇതിന്റെ ഭാഗമാകുന്നത്‌. മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട്, തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക, ഹിന്ദിയിൽ ആർ ബാൽകി ഒരുക്കിയ ചുപ്, തെലുങ്കിൽ പേരിടാത്ത റൊമാന്റിക് ചിത്രം എന്നിവയാണ് ഇനി ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്യാനുള്ള നാലു ചിത്രങ്ങൾ. ഇതിൽ ഹേ സിനാമിക ഫെബ്രുവരി 25 നു ആണ് റിലീസ് ചെയ്യുക.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

17 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.