തമിഴകത്തിന്റെ ചിയാൻ വിക്രം, അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് മഹാൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പുതിയ കാരക്ടർ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ടീസർ നേടിയെടുത്തിരിക്കുന്നതു. ധ്രുവ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള ടീസറാണ് ഇപ്പോൾ വന്നിരിക്കുന്നത്. ധ്രുവ് വിക്രത്തിന്റെ ക്യാരക്ടർ ലുക്ക് ആണ് ഇതിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഡാഡ എന്നാണ് ഇതിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ഹിറ്റായി മാറിയിരുന്നു. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിച്ച ഈ ചിത്രം വിക്രത്തിന്റെ കരിയറിലെ അറുപതാമത്തെ സിനിമയാണ് എന്നതും ശ്രദ്ധേയമാണ്.
സന്തോഷ് നാരായാണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ കാരക്ടർ ടീസറായി വിക്രമിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയത്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് വിക്രം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എസ് എസ് ലളിത് കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ധനുഷ് നായകനായ ജഗമേ തന്തിരത്തിനു ശേഷം റിലീസ് ആവാൻ പോകുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണ് ഇത്. ഒറ്റിറ്റി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ജഗമേ തന്തിരം അത്ര മികച്ച പ്രേക്ഷക പ്രതികരണമല്ല നേടിയെടുത്തത്. അതുകൊണ്ട് തന്നെ മഹാൻ എന്ന ഈ ചിത്രം കാർത്തിക് സുബ്ബരാജിനെ സംബന്ധിച്ച് നിർണ്ണായകമാണ്. മഹാൻ കൂടാതെ, കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് വിക്രം അഭിനയിച്ചു ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.