[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ പൃഥ്വിരാജ് സുകുമാരന് നൽകിയ സമ്മാനം; വില കേട്ട് ഞെട്ടി ആരാധകർ..!

രണ്ടു ദിവസം മുൻപാണ് മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തനിക്കു നൽകിയ ഒരു സമ്മാനത്തിന്റെ ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ഒരു സൺ ഗ്ലാസ് ആയിരുന്നു അത്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിൽ, അബ്രഹാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രം ധരിച്ച അതെ മോഡൽ കൂളിംഗ് ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിരാജ് സുകുമാരന് സമ്മാനമായി നൽകിയത്. ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വി ആ കൂളിംഗ് ഗ്ലാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ഇപ്പോഴിതാ അതിന്റെ വില ഇന്റർനെറ്റിൽ തിരഞ്ഞ ആരാധകർ ഞെട്ടിയിരിക്കുകയാണെന്നു വേണം പറയാൻ. മാച്ച് ഫൈവ് ബ്രാൻഡിന്റെ സൺ ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിയ്ക്ക് സമ്മാനിച്ചത്.

ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ DRX-2087-B-BLU-GLD സൺ ഗ്ലാസ് ആണ് അതെന്നു ഗൂഗിളിൽ തിരഞ്ഞ ആരാധകർ മനസ്സിലാക്കി. ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ മോഡൽ സൺ ഗ്ലാസിന്റെ വില എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഡിറ്റാ മാച്ച് സീരിസിലുള്ള ഇത്തരം  ബ്ലൂ-യെല്ലോ ഗോൾഡ് ഗ്ലാസിന്റെ വില ഒന്നര ലക്ഷത്തോളമാണ് എന്നത് ഏവരെയും ഞെട്ടിച്ച കാര്യമാണ്. മോഹൻലാലുമായി വളരെ വലിയ ആത്മബന്ധമാണ് പൃഥ്വിരാജ് സുകുമാരന് ഉള്ളത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. തന്റെ മൂത്ത ചേട്ടൻ ആണ് മോഹൻലാൽ എന്ന് പറയുന്ന പൃഥ്വിരാജ്, താൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകൻ ആണെന്നും തന്റെ വഴികാട്ടിയാണ് അദ്ദേഹമെന്നും പല തവണ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും ഒരുക്കി കഴിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. 

webdesk

Recent Posts

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

1 day ago

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

2 days ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

6 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

6 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

7 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

1 week ago

This website uses cookies.