[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഡാഡയായി ശ്രദ്ധ നേടി ധ്രുവ് വിക്രം; മഹാൻ ക്യാരക്ടർ ടീസർ എത്തി.

തമിഴകത്തിന്റെ ചിയാൻ വിക്രം, അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് മഹാൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പുതിയ കാരക്ടർ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ടീസർ നേടിയെടുത്തിരിക്കുന്നതു. ധ്രുവ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള ടീസറാണ് ഇപ്പോൾ വന്നിരിക്കുന്നത്. ധ്രുവ് വിക്രത്തിന്റെ ക്യാരക്ടർ ലുക്ക് ആണ് ഇതിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഡാഡ എന്നാണ് ഇതിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ഹിറ്റായി മാറിയിരുന്നു. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിച്ച ഈ ചിത്രം  വിക്രത്തിന്റെ കരിയറിലെ അറുപതാമത്തെ സിനിമയാണ് എന്നതും ശ്രദ്ധേയമാണ്.

സന്തോഷ് നാരായാണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ കാരക്ടർ ടീസറായി വിക്രമിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയത്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് വിക്രം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എസ് എസ് ലളിത് കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ധനുഷ് നായകനായ ജഗമേ തന്തിരത്തിനു ശേഷം റിലീസ് ആവാൻ പോകുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണ് ഇത്. ഒറ്റിറ്റി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ജഗമേ തന്തിരം അത്ര മികച്ച പ്രേക്ഷക പ്രതികരണമല്ല നേടിയെടുത്തത്. അതുകൊണ്ട് തന്നെ മഹാൻ എന്ന ഈ ചിത്രം കാർത്തിക് സുബ്ബരാജിനെ സംബന്ധിച്ച് നിർണ്ണായകമാണ്. മഹാൻ കൂടാതെ, കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് വിക്രം അഭിനയിച്ചു ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.