ധ്രുവങ്ങൾ 16 എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തന്റെ പ്രതിഭാ വിലാസം ദക്ഷിണേന്ത്യൻ സിനിമാ പ്രേക്ഷകരുടെ മുന്നിൽ തെളിയിച്ച കാർത്തിക് നരേൻ എന്ന 25 വയസുകാരന് ഇപ്പോൾ പ്രശംസ ലഭിച്ചിരിക്കുന്നത് സാക്ഷാൽ രജനികാന്തിൽ നിന്നു. കാർത്തിക്കിന്റെ പുതിയ ചിത്രമായ മാഫിയയുടെ ടീസർ കണ്ട രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ, “ബ്രില്യന്റ് വര്‍ക്ക് കണ്ണാ, സെമ്മയാ ഇറുക്ക്, ലവ്ഡ് ഇറ്റ്.” കാര്‍ത്തിക് തന്നെയാണ് ചെന്നൈയിൽ ഉള്ള രജിനികാന്തിന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തിനൊപ്പം പകര്‍ത്തിയ ചിത്രത്തിനൊപ്പം അദ്ദേഹത്തിൽ നിന്നു ലഭിച്ച അഭിനന്ദന വാക്കുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അദ്ദേഹം അഭിനന്ദിച്ച നിമിഷം ബോധം പോകാത്തതിന് ദൈവത്തിന് നന്ദി പറയുകയാണ് എന്നും കാര്‍ത്തിക് നരേന്‍ പറയുന്നു. രജിനിയുടെ എളിമയെയും വാഴ്ത്തുന്ന കാർത്തിക് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് മാഫിയ. ഇപ്പോൾ റിലീസ് ആയിരിക്കുന്ന ഈ ടീസറിന് ഗംഭീര പ്രേക്ഷക പ്രശംസ ആണ് ലഭിക്കുന്നത്.
കാർത്തിക്കിന്റെ ധ്രുവങ്കള്‍ പതിനാറ് സൗത്ത് ഇന്ത്യയിൽ വലിയ ചര്‍ച്ചയായപ്പോള്‍ രണ്ടാമത്തെ ചിത്രം ഒരുങ്ങിയത് ഗൗതം വാസുദേവ് മേനോന്റെ നിര്‍മ്മാണത്തില്‍ അരവിന്ദ് സ്വാമി, ശ്രിയാ സരണ്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സന്ദീപ് കിഷന്‍ എന്നിവര്‍ അഭിനയിച്ചാണ്. നരകാസുരൻ എന്നു പേരിട്ട ഈ സിനിമ പല വിധ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിയറ്ററുകളിലെത്തിയില്ല. ഇതിന് പിന്നാലെയാണ് കാര്‍ത്തിക് നരേന്‍ മാഫിയ എന്ന തന്റെ മൂന്നാം സിനിമ അനൗണ്‍സ് ചെയ്തത്. അരുണ്‍ വിജയ്, പ്രിയാ ഭവാനി, പ്രസന്ന എന്നിവരാണ് മാഫിയ ചാപ്റ്റര്‍ ഒന്നിലെ പ്രധാന അഭിനേതാക്കള്‍. ഗാംഗ്സ്റ്റര്‍ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ സിനിമ തമിഴിലെ ബിഗ് ബജറ്റ് നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സാണ് നിർമ്മിച്ചത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.