[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രധാന മന്ത്രിക്കു ജന്മദിന ആശംസകളുമായി മോഹൻലാൽ..!

ഭാരതത്തിന്റെ പ്രധാന മന്ത്രി ആയി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബഹുമാനപെട്ട ശ്രീ നരേന്ദ്ര മോഡി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ അറുപത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന മോദിക്ക് രാജ്യത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും ജന്മദിന സന്ദേശങ്ങൾ ഒഴുകുകയാണ്. കേരളത്തിൽ നിന്നും പ്രമുഖ വ്യക്തികൾ പ്രധാന മന്ത്രിക്കു ജന്മദിന ആശംസകൾ അറിയിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മലയാളത്തിന്റെ സ്വന്തം മോഹൻലാലും നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകളുമായി എത്തി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്, ട്വിറ്റെർ പേജുകളിലൂടെ ആണ് മോഹൻലാൽ പ്രധാന മന്ത്രിക്കു ജന്മദിന ആശംസകൾ അറിയിച്ചത്. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു.

കഴിഞ്ഞ വർഷം മോഹൻലാൽ മോദിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. മോഹൻലാൽ നടത്തുന്ന ജീവ കാരുണ്യ സംഘടനയായ വിശ്വ ശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ ഒരു കാൻസർ കെയർ സെന്റർ തുടങ്ങുന്ന കാര്യം പ്രധാന മന്ത്രിയുമായി ചർച്ച ചെയ്യാൻ ആണ് മോഹൻലാൽ അദ്ദേഹത്തെ കണ്ടത്. അന്ന് ചിലർ ആ സന്ദർശനത്തെ രാഷ്ട്രീയ ചായ്‌വോടെ വിവാദമാക്കിയപ്പോൾ, തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും കൂടുതൽ താല്പര്യം ഇല്ലെന്നും രാഷ്ട്രീയത്തിൽ ചേരാനോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി പ്രവർത്തിക്കാനോ താല്പര്യം ഇല്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ ജന്മദിനത്തിലും മോഹൻലാൽ ആശംസകൾ അറിയിച്ചിരുന്നു. എല്ലാ പാർട്ടിയിലെയും മുതിർന്ന നേതാക്കളുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. നരേന്ദ്ര മോഡി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന വ്യക്തികളിൽ ഒരാളും മോഹൻലാൽ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.