[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ലോഞ്ച് ഒരുങ്ങുന്നു..!

സൈ രാ നരസിംഹ റെഡ്‌ഡി എന്ന മെഗാ സ്റ്റാർ ചിരഞ്ജീവി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ഇന്ത്യൻ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രം വരുന്ന ഒക്ടോബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യും. അതിനു മുൻപ് ഈ വരുന്ന സെപ്റ്റംബർ 22 നു ഈ ചിത്രത്തിന്റെ പ്രീ- റിലീസ് ലോഞ്ച് നടക്കുകയാണ്. ഏകദേശം പത്തു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സിനിമാ ലോഞ്ച് ആവും ഹൈദരാബാദിൽ വെച്ച് നടക്കുക. രജനികാന്ത് അടക്കമുള്ള ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാം ഈ ചടങ്ങിന്റെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ വമ്പൻ റിലീസ് ആയി ഈ ചിത്രം എത്തിക്കുന്നത് ജെമിനി സ്റ്റുഡിയോസ് ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ ഹിറ്റ് ആയി മാറിയിരുന്നു.

മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിന്റെ മലയാളം ടീസറിന് ആമുഖം നൽകിയത്. മെഗാ സ്റ്റാർ ചിരഞ്ജീവിക്ക്‌ ഒപ്പം വിജയ് സേതുപതി, അമിതാബ് ബച്ചൻ, നയൻ താര, കിച്ച സുദീപ്, ജഗപതി ബാബു, തമന്ന, അനുഷ്ക ഷെട്ടി, തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നു. ചിരഞ്ജീവിയുടെ മകൻ റാം ചരൺ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരീന്ദർ റെഡ്‌ഡി ആണ്. 270 കോടി രൂപ മുതൽ മുടക്കിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അമിത് ത്രിവേദി സംഗീതം പകർന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദും ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് ആർ രത്‌നവേലുവും ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.