പ്രശസ്ത നടൻ ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മധുരം. ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ ഒരുക്കിയ ഈ ചിത്രം ഒടിടി റിലീസ് ആയി സോണി ലൈവ് വഴിയാണ് പ്രദർശനത്തിന് എത്തുന്നത്. ഈ മാസം അവസാന വാരമാണ് മധുരം എത്തുന്നത് എന്നാണ് സൂചന. അതിന്റെ ഭാഗമായി ഈ ചിത്രത്തിന്റെ ട്രൈലെർ സോണി ലൈവ് യൂട്യൂബ് ചാനലിലൂടെ രണ്ടു ദിവസം മുൻപ് റിലീസ് ചെയ്തു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്. വളരെ രസകരവും വൈകാരികവുമായ രംഗങ്ങൾ നിറഞ്ഞ ഈ ട്രൈലെർ, മധുരം മനോഹരമായ ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ്.
ജോജു ജോർജ്, ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ജിതിൻ സ്റ്റാനിസ്ലാസ് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദും ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഹിഷാം അബ്ദു വഹാബുമാണ്. ഒരു ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെടുന്ന കുറച്ചു സാധാരണക്കാർ തമ്മിൽ ഉണ്ടാവുന്ന ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുക.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.