യുവ താരം പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് മലയാളി യുവ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വരുന്ന ജനുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ ദർശന എന്ന ഗാനവും അതിന്റെ വീഡിയോയും ഇപ്പോൾ ആഗോള തലത്തിൽ തന്നെ സൂപ്പർ ഹിറ്റാണ്. കൂടാതെ ഇതിന്റെ രണ്ടു ടീസറുകളും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി തരംഗമായി മാറുകയാണ്.
അരികെ നിന്ന എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ജോബ് കുര്യൻ പാടിയ ഈ ഗാനത്തിന് ഈണം പകർന്നത് ഹിഷാം അബ്ദുൾ വഹാബും ഇതിനു വരികൾ രചിച്ചത് അരുൺ ആലാട്ടും ആണ്. വലിയ പ്രേക്ഷക പ്രതികരണമാണ് ഈ ഗാനം നേടുന്നത്. യുവാക്കൾ ഇപ്പോഴേ ഈ ഗാനം ഹൃദയം കൊണ്ട് തന്നെ സ്വീകരിച്ചു കഴിഞ്ഞു എന്നു പറയാം. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിശ്വജിത്തും എഡിറ്റ് ചെയ്‌തത് രഞ്ജൻ എബ്രഹാമുമാണ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായി എത്തുന്ന ഹൃദയത്തിൽ അജു വർഗീസും കുറെ പുതുമുഖങ്ങളും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.