മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മധുര രാജ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. അക്ഷരാർത്ഥത്തിൽ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു കിടിലൻ ട്രൈലെർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ആക്ഷന്റെ പൊടിപൂരം ആണ് ട്രൈലറിൽ എന്ന് പറയാം. ട്രൈലറിൽ തന്നെ ഇത്രയും മാസ്സ് ആണെങ്കിൽ സിനിമയിൽ എന്തായിരിക്കും പൂരം എന്നാണ് ആരാധകർ ചോദിക്കുന്നത്. മമ്മൂട്ടിയുടെ മെഗാ മാസ്സ് ആക്ഷനും കിടിലൻ ഡയലോഗുകളും എല്ലാം നിറഞ്ഞ ഒരു പൊടിപാറുന്ന ട്രൈലെർ ആണ് ഇന്ന് എത്തിയിരിക്കുന്നത് എന്ന് ഓരോ മമ്മൂട്ടി ആരാധകനും ആവേശത്തോടെ പറയുന്നു. വരുന്ന ഏപ്രിൽ പന്ത്രണ്ടിന് ആണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്.
ഈ ചിത്രത്തിന്റെ ഗൾഫ് ലോഞ്ചിന്റെ ഭാഗമായി ആണ് ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മേൽ അത്ര വലിയ പ്രതീക്ഷയാണ് ഉള്ളത്. കിടിലൻ ഗ്രാഫിക്സ് ആണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയ കൃഷ്ണയും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പും ആണ്. ഉദയ കൃഷ്ണയുടെ യു കെ സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന ഈ സിനിമയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസും ഈ ചിത്രത്തിൽ ഉണ്ടാകും.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.