മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്.
2010 ല്‍ പുറത്തിറങ്ങിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുര രാജയുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങി. വൈശാഖ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ യുട്യൂബ് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്തിറക്കിയരിക്കുന്നത്.
42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാജയും രാജയുടെ പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന പഞ്ച് ഡയലോഗു ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളകഷന്‍ നേടിയ ചിത്രമായ പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്നു..കൂടാതെ വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസും ഉണ്ട്. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറും ആണ്. ജോൺകുട്ടി ആണ് മധുര രാജയുടെ എഡിറ്റർ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.