[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

സ്റ്റീഫൻ നെടുമ്പള്ളി തരംഗം; സോഷ്യൽ മീഡിയയിൽ മോഹൻലാൽ കൊടുങ്കാറ്റു…!!

മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു, അത് ലൂസിഫർ എന്നാണ്. മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ താരമായ, ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആണെന്നതാണ് അതിന്റെ സവിശേഷത. മുരളി ഗോപി തിരക്കഥ ഒരുക്കിയ ആന്റണി പെരുമ്പാവൂർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ രാത്രി ഒൻപതു മണിക്ക് റിലീസ് ചെയ്തു. അക്ഷരാർഥത്തിൽ കിടിലം കൊള്ളിക്കുന്ന ട്രൈലെർ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ലൂസിഫർ ട്രൈലെർ കണ്ട പ്രേക്ഷകർ പറയുന്നത് മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളുടെയും അന്തകൻ ആയി ഈ ചിത്രം മാറും എന്നാണ്.

പൃഥ്വിരാജ് എന്ന സംവിധായകന്റെ അപാരമായ മേക്കിങ്, മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ മാസ്സ് ആൻഡ് ക്ലാസ് പെർഫോമൻസ്, മുരളി ഗോപിയുടെ ത്രസിപ്പിക്കുന്ന ഡയലോഗുകൾ, സുജിത് വാസുദേവിന്റെ ഗംഭീര വിഷ്വൽസ്, ദീപക് ദേവിന്റെ സൂപ്പർ പശ്ചാത്തല സംഗീതം ഇങ്ങനെ നീണ്ടു പോകുന്നു ലൂസിഫർ ട്രെയ്ലറിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രശംസ. ഇത് കൂടാതെ ടോവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, കലാഭവൻ ഷാജോൺ തുടങ്ങി കിടിലൻ അഭിനേതാക്കളുടെ നീണ്ട നിര കൂടി മോഹൻലാലിന് ഒപ്പം എത്തുമ്പോൾ ലൂസിഫർ ട്രൈലെർ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ വീശിയടിക്കുകയാണ്. മലയാള സിനിമയിലെ എല്ലാ യൂട്യൂബ് റെക്കോർഡുകളും മിനിറ്റുകൾകൊണ്ടാണ് ഈ ട്രൈലെർ കടപുഴക്കുന്നതു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.