മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മധുര രാജയുടെ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മാസ്സ് മസാല എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് വന്ന ഓരോ പോസ്റ്ററുകളും പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിപ്പിച്ചിരുന്നു. അതിനൊപ്പം ഇന്നത്തെ ഈ കിടിലൻ മോഷൻ പോസ്റ്ററും കൂടി ആയപ്പോ ഒരു വമ്പൻ ഹിറ്റ് ഉറപ്പിച്ചു കഴിഞ്ഞു ആരാധകർ. മോഹൻലാലിനെ നായകനാക്കി പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ചതിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിച്ച ചിത്രമാണ് മധുര രാജ.
ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി വിഷ്വൽസ് ഒരുക്കിയത് ഷാജി കുമാറും എഡിറ്റ് ചെയ്യുന്നത് ജോണ്കുട്ടിയും ആണ്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ഗംഭീര സംഘട്ടനം ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ആവേശം. നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. വരുന്ന ഏപ്രിൽ മാസത്തിൽ വിഷു റിലീസ് ആയി ഈ ചിത്രം ലോകം മുഴുവൻ പ്രദർശനത്തിനെത്തും. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ജയ് ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് തെലുങ്ക് നടൻ ജഗപതി ബാബു ആണ്. സണ്ണി ലിയോണിയുടെ ഒരു ഐറ്റം ഡാൻസും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.