[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

” ഇത് ഇളയരാജ സ്റ്റൈൽ ” ഇളയരാജ ചിത്രത്തിലെ ഡ്രസ് കോഡ് ട്രെൻഡ് ആവുന്നു..

പ്രശസ്‌ത നടൻ ഗിന്നസ് പക്രു നായകനായി എത്തുന്ന ഇളയ രാജ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുൻപേ തന്നെ ഇളയ രാജ സ്‌പെഷ്യൽ ഡ്രസ് കോഡിലൂടെ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് ഈ ചിത്രം നേടിയെടുക്കുന്നത്. കറുത്ത ഷർട്ടും ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള ലുങ്കിയുമാണ് ഇളയ രാജ ഡ്രസ് കോഡിന്റെ ആകർഷണം. ഈ ഡ്രസ് കോഡ് ഇപ്പോൾ കേരളത്തിൽ തരംഗമായി കഴിഞ്ഞു എന്ന് പറയാം. നാദാപുരം വളയം എന്ന സ്ഥലത്ത് വെച്ചു നടന്ന, ആഷിത് എന്ന യുവാവിന്റെ കല്യാണത്തിന് അദ്ദേഹത്തിന്റെ 70 സുഹൃത്തുക്കൾ ആണ് ഇളയ രാജ ഡ്രസ് കോഡിൽ എത്തിയത്.  അതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

Ilayaraja movie style stills

വമ്പൻ താരങ്ങൾ ഇല്ലെങ്കിലും ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം  പ്രമുഖ ചാനൽ ആയ മഴവിൽ മനോരമ റിലീസിന് മുൻപേ തന്നെ മികച്ച ഒരു തുക  നൽകി സ്വന്തമാക്കി കഴിഞ്ഞു. മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇളയ രാജ. പ്രശസ്ത ബാനർ ആയ ഇ ഫോർ എന്റർടൈൻമെന്റ്  കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രത്തിൽ അസാധ്യ പ്രകടനമാണ് ഗിന്നസ് പക്രു ഈ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

20 hours ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

5 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

5 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

7 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

1 week ago

This website uses cookies.