[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

ചരിത്രമൊരുക്കാൻ മധുര രാജ; ത്രസിപ്പിക്കുന്ന മോഷൻ പോസ്റ്റർ ..

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മധുര രാജയുടെ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മാസ്സ് മസാല എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് വന്ന ഓരോ പോസ്റ്ററുകളും പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിപ്പിച്ചിരുന്നു. അതിനൊപ്പം ഇന്നത്തെ ഈ കിടിലൻ മോഷൻ പോസ്റ്ററും കൂടി ആയപ്പോ ഒരു വമ്പൻ ഹിറ്റ് ഉറപ്പിച്ചു കഴിഞ്ഞു ആരാധകർ. മോഹൻലാലിനെ നായകനാക്കി പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ചതിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിച്ച ചിത്രമാണ് മധുര രാജ.

ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി വിഷ്വൽസ് ഒരുക്കിയത് ഷാജി കുമാറും എഡിറ്റ് ചെയ്യുന്നത് ജോണ്കുട്ടിയും ആണ്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ഗംഭീര സംഘട്ടനം ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ആവേശം. നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. വരുന്ന ഏപ്രിൽ മാസത്തിൽ വിഷു റിലീസ് ആയി ഈ ചിത്രം ലോകം മുഴുവൻ പ്രദർശനത്തിനെത്തും. മമ്മൂട്ടിയോടൊപ്പം തമിഴ്  നടൻ ജയ് ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് തെലുങ്ക് നടൻ ജഗപതി ബാബു ആണ്. സണ്ണി ലിയോണിയുടെ ഒരു ഐറ്റം ഡാൻസും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.