ചൂടൻ രംഗങ്ങളുടെ അതിപ്രസരവും മേനി പ്രദർശനത്തിന്റെ ധാരാളിത്തവുമായി ഒരു തെലുങ്കു ചിത്രത്തിന്റെ ട്രൈലെർ കൂടി സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മാഡം എന്ന് പേരുള്ള ഈ തെലുങ്കു ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് ഈ കഴിഞ്ഞ ഡിസംബർ മൂന്നിന് ആണ്. ഇതിനോടകം മുപ്പതു ലക്ഷത്തിലധികം കാഴ്‌ചക്കരെ നേടിയ ഈ ട്രൈലെർ എം കെ സിനിമാസിന്റെ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു റൊമാന്റിക് വെബ് ഫിലിം ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുരളി കുഞ്ചല ആണ്. തുളസി വിശ്വേശ്വർ ആണ് ഈ ചിത്രത്തിന്റെ കഥയും ഇതിനു വേണ്ടി സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഒരേ സമയം ഒരു ഇറോട്ടിക് ചിത്രവും ത്രില്ലറും ആണെന്നുള്ള ഫീൽ ആണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. സൗജന്യ പ്രകാശ്, നവീൻ അഭി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു അനാഥ പെൺകുട്ടി, ഒരു പ്രതിസന്ധികളെ നേരിട്ട് വളർന്നു എങ്ങനെ മാഡം ആയി മാറുന്നു എന്ന കഥയാണ് പറയുന്നത്.
ദാസരി ഭരദ്വാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എസ് എസ് രാജേഷ് ആണ്. സായി കിഷോർ കോര്ണനി ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. എം കെ സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹസംവിധായകൻ ലക്ഷ്മൺ മുൻഗി ആണ്. മഹീന്ദർ ആകുല, വി സി ശേഖർ എന്നിവരാണ് ഇതിന്റെ സംവിധാന സഹായികൾ. ദേവി കൃഷ്ണ കടിയാല ഓഡിയോഗ്രഫി ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സൗണ്ട് എഫക്ട് കൊടുത്തിരിക്കുന്നത് സുരേഷ് സോമി റെഡ്‌ഡി ആണ്.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.