പ്രണയത്തിന്റെ ഒരു പുതിയ മുഖം ധൈര്യപൂർവം പ്രേക്ഷകരിലേക്ക് എത്തിച്ചു കൊണ്ട് വലിയ ശ്രദ്ധ നേടുകയാണ് മായാതെ എന്ന റൊമാന്റിക് മ്യൂസിക് വീഡിയോ. രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ് ഈ വീഡിയോ നമുക്ക് കാണിച്ചു തരുന്നത്. അവരുടെ പ്രണയ നിമിഷങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ മ്യൂസിക് വീഡിയോക്ക് ഇതിനോടകം മൂന്നു ലക്ഷത്തോളം കാഴ്ചക്കാരേയും യൂട്യൂബിൽ നിന്ന് ലഭിച്ചു കഴിഞ്ഞു. ഗംഭീരമായി ഒരുക്കിയിരിക്കുന്ന ഈ മ്യൂസിക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് എന്ന് തന്നെ പറയാം നമ്മുക്ക്. കേതകി നാരായൺ, റിതു എന്നിവരാണ് ഈ മ്യൂസിക് വീഡിയോയിലെ പ്രണയിനികളായി അഭിനയിച്ചിരിക്കുന്നത്. വൈശാഖ് കെ പി സംവിധാനം ചെയ്തിരിക്കുന്ന ഈ മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത് ബാദുഷ ആണ്.
ചാൾസ് നസ്‌റീത് സംഗീതം നൽകിയിരിക്കുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹമാണ്. ചാൾസിനൊപ്പം ചേർന്ന് ഈ ഗാനമാലപിച്ച ഗൗരി ലക്ഷ്മിയാണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. രതീഷ് രാജ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് വേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത് ജിബിൻ ജേക്കബ് എന്ന ക്യാമറാമാൻ ആണ്. മാതൃഭൂമിയുടെ കപ്പ ടിവിയുടെ യൂട്യൂബ് ചാനലിലാണ് ഈ മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സ്വവർഗ പ്രണയം എന്നത് ഇപ്പോൾ നമ്മുടെ രാജ്യത്തു നിയമപരമാണ് എങ്കിലും പലരും സിനിമയിൽ പോലും ഇത് വിഷയമാക്കി കൊണ്ട് മുന്നോട്ടു വരാൻ മടിക്കുന്നുണ്ട്. പ്രത്യേകിച്ചും മലയാളത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം വിഷയങ്ങൾ പറഞ്ഞിട്ടുള്ളു. അങ്ങനെയിരിക്കുമ്പോൾ ഈ മ്യൂസിക് വീഡിയോ ആയി മുന്നോട്ട് വരാൻ അണിയറപ്രവർത്തകർ കാണിച്ച ധൈര്യം അഭിനന്ദനീയമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.