Maanam Thudukkanu Odiyan Official Video Song
മലയാള സിനിമ മുഴുവൻ ഇന്ന് ഒടിയൻ മയം ആണെന്ന് പറയാം. റെക്കോർഡ് ഫാൻസ് ഷോസ്, വിസ്മയിപ്പിക്കുന്ന അഡ്വാൻസ് ബുക്കിംഗ്, കേരളത്തിനും ഇന്ത്യക്കു പുറത്തും ലഭിക്കുന്ന കാത്തിരിപ്പു എല്ലാം ഒടിയനെ മലയാള സിനിമയുടെ അഭിമാനം ആക്കിമാറ്റുകയാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്ന് റിലീസ് ചെയ്തിരുന്നു. ഇതിലെ ആദ്യ രണ്ടു ലിറിക് വിഡിയോകളും പിന്നീട് വന്ന ഓഡിയോകളും സൂപ്പർ ഹിറ്റായി മാറിയതിനു പുറമെ ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മനോഹരമായ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ശ്രേയ ഘോഷാൽ പാടിയ മാനം തുടുക്കണ് എന്ന ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്.
മൂന്നു ഇന്ത്യൻ ഭാഷകളിൽ ഒരേ ദിവസമാണ് ഒടിയൻ റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ആയാണ് ഒടിയൻ എത്തുന്നത്. തെലുങ്കിൽ ദഗ്ഗുബതി ക്രീയേഷൻസ് ഈ ചിത്രം എത്തിക്കുമ്പോൾ തമിഴിൽ ട്രൈഡന്റ് ആർട്സ് ആണ് ഒടിയൻ റിലീസിന് എത്തിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ മലയാളം സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയിരിക്കും. ലോകം മുഴുവൻ ഒരേ ദിവസം റിലീസ് ചെയ്യുന്ന ഈ ചിത്രം ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം എന്ന ബഹുമതിയും നേടിയെടുക്കാൻ പോവുകയാണ്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു ഫാന്റസി ത്രില്ലെർ ആണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് സാം സി എസ് ആണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.