[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സേതുലക്ഷ്മിക്കുള്ള സഹായം; പൊന്നമ്മ ബാബുവിന് കയ്യടിയും സ്ത്രീപക്ഷക്കാർക്കു കൊട്ടുമായി ഹരീഷ് പേരാടി..!

പ്രശസ്ത നടി സേതുലക്ഷ്മിയുടെ മകന്റെ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പരന്നു കഴിഞ്ഞു. വൃക്ക രോഗം കാരണം മരണത്തെ മുന്നിൽ കണ്ടു ജീവിക്കുന്ന തന്റെ മകനെ സഹായിക്കാൻ തനിക്കു കഴിയുന്നില്ല എന്നും നല്ല മനസ്സുള്ളവർ തങ്ങളെ സഹായിക്കാൻ മുന്നോട്ടു വരണം എന്നും പറഞ്ഞുള്ള സേതുലക്ഷ്മി ചേച്ചിയുടെ വീഡിയോ വൈറൽ ആയതിന് പിന്നാലെ ഒട്ടേറെ പേര് ആ അമ്മക്ക് സഹായവുമായി എത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായിരുന്നു നടി പൊന്നമ്മ ബാബുവിന്റെ സഹായം. തന്റെ ഒരു വൃക്ക സേതുലക്ഷ്മി ചേച്ചിയുടെ മകൻ കിഷോറിന് നൽകാം എന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്. ഇപ്പോഴിതാ ഈ തീരുമാനത്തിന് കയ്യടി കൊടുത്തും മലയാള സിനിമയിലെ ചില സ്ത്രീപക്ഷക്കാരെ പരോക്ഷമായി കൊട്ടിയും നടൻ ഹരീഷ് പേരാടി രംഗത്ത്.


തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുന്നോട്ടു വന്നത്. സേതുലക്ഷ്മി ചേച്ചി  സത്യസന്ധമായി ഒരു വിഷമം അറിയിച്ചപ്പോൾ അതിന്റെ നൂറ് ഇരട്ടി സത്യസന്ധതയോടെ തന്റെ ശരീരം പറിച്ച് തരാം എന്ന് പറഞ്ഞു പൊന്നമ്മച്ചേചി അത് ഏറ്റെടുക്കുന്നു എന്നും ഒരു സ്ത്രീ  തന്റെ  ജീവിതം ഇങ്ങിനെയാണെന്ന് പറഞ്ഞപ്പോൾ (മീ ടൂ ) മറെറാരു സ്ത്രീ താൻ  നിങ്ങൾക്ക് തന്റെ ജീവിതം തരാം (മീ ടൂ ) എന്ന് പറഞ്ഞ ഏറ്റവും വലിയ മഹാമനസക്തയുടെ വിപ്ലവം ആണ് നമ്മൾ കാണുന്നത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. അതോടൊപ്പം തന്നെ മലയാള സിനിമയിലെ ചില അഭിനവ സ്ത്രീപക്ഷക്കാരെ അദ്ദേഹം ഒന്ന് കുടയുന്നുമുണ്ട്. ചൊവ്വയിൽ പോകാതെ ഭൂമിയിൽ മാത്രം ജീവിക്കുന്ന സ്ത്രീ  പക്ഷക്കാരൊക്കെ ഈ ചെറിയ കഥകളൊക്കെ അറിയുന്നുണ്ടാവുമോ ആവോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഏതായാലും അദ്ദേഹത്തിന്റെ പോസ്റ്റ് വൈറൽ ആയി കഴിഞ്ഞു എന്ന് തന്നെ  പറയാം. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

2 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.