[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

സോഷ്യൽ മീഡിയയിൽ വീണ്ടും ഒടിയൻ തരംഗം; ആദ്യ വീഡിയോ സോങ് എത്തി..!

മലയാള സിനിമ മുഴുവൻ ഇന്ന് ഒടിയൻ മയം ആണെന്ന് പറയാം. റെക്കോർഡ് ഫാൻസ്‌ ഷോസ്, വിസ്മയിപ്പിക്കുന്ന അഡ്വാൻസ് ബുക്കിംഗ്, കേരളത്തിനും ഇന്ത്യക്കു  പുറത്തും ലഭിക്കുന്ന കാത്തിരിപ്പു എല്ലാം ഒടിയനെ മലയാള സിനിമയുടെ അഭിമാനം ആക്കിമാറ്റുകയാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്ന് റിലീസ് ചെയ്തിരുന്നു. ഇതിലെ ആദ്യ രണ്ടു ലിറിക് വിഡിയോകളും പിന്നീട് വന്ന ഓഡിയോകളും സൂപ്പർ ഹിറ്റായി മാറിയതിനു പുറമെ ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മനോഹരമായ   ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ശ്രേയ ഘോഷാൽ പാടിയ മാനം തുടുക്കണ് എന്ന ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. 


മൂന്നു ഇന്ത്യൻ  ഭാഷകളിൽ ഒരേ ദിവസമാണ് ഒടിയൻ  റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ആയാണ് ഒടിയൻ എത്തുന്നത്. തെലുങ്കിൽ ദഗ്ഗുബതി ക്രീയേഷൻസ് ഈ ചിത്രം എത്തിക്കുമ്പോൾ തമിഴിൽ ട്രൈഡന്റ് ആർട്സ് ആണ് ഒടിയൻ  റിലീസിന് എത്തിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ മലയാളം സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയിരിക്കും. ലോകം മുഴുവൻ ഒരേ ദിവസം റിലീസ് ചെയ്യുന്ന ഈ ചിത്രം ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം എന്ന ബഹുമതിയും നേടിയെടുക്കാൻ പോവുകയാണ്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു ഫാന്റസി ത്രില്ലെർ ആണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് സാം സി എസ് ആണ്.

webdesk

Recent Posts

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

7 mins ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

11 hours ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

2 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

3 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

3 days ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

5 days ago

This website uses cookies.