First Look of Irupathiyonnaam Noottaandu
ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ നായകനായ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഈ ചിത്രത്തിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ എത്തി കഴിഞ്ഞു. ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ഒരു പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമ്മിക്കുന്നത്. ആദിയിൽ നിന്ന് വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് പ്രണവ് ഈ ചിത്രത്തിൽ എത്തുന്നത്. ആദിയിലെ പോലെ തന്നെ ഇതിലും പ്രണവിന്റെ കിടിലൻ സ്റ്റണ്ട് രംഗങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സർഫിങ്ങിലെ വിസ്മയ കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കാനാണ് പ്രണവ് മോഹൻലാൽ ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത് എന്നാണ് സൂചന. കൂടാതെ പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന സ്റ്റണ്ട് രംഗങ്ങൾ വേറെയും. ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിച്ച പ്രണവിന്റെ കിടിലൻ സർഫിങ് രംഗങ്ങൾ ആവും ഈ അരുൺ ഗോപി ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അരുൺ ഗോപി തന്നെ തിരക്കഥ രചിച്ച ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ പാകത്തിനാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നത്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖമായ റേച്ചൽ ആണ് നായികാ വേഷത്തിൽ എത്തുന്നത്. ഡ്യൂപ് ഇല്ലാതെ വിസ്മയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരുന്നു ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിന് വേണ്ടി പ്രണവ് കാഴ്ച വെച്ചത് എന്നത് കൊണ്ട് തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റ് രംഗങ്ങളെ കുറിച്ചും വമ്പൻ പ്രേക്ഷക പ്രതീക്ഷയാണ് ഉള്ളത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.