തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ഇതിന്റെ ട്രൈലെർ ഏതാനും ദിവസം മുൻപ് റിലീസ് ചെയ്തു സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ ഇതിന്റെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. മാ മാ മഹേശാ എന്ന് തുടങ്ങുന്ന ഈ ഗാനമാലപിച്ചിരിക്കുന്നത് ശ്രീ കൃഷ്ണ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ്. അനന്ത ശ്രീറാം വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരനായ തമൻ എസ് ആണ്. മഹേഷ് ബാബു, കീർത്തി സുരേഷ് എന്നിവർ നൃത്തം വെക്കുന്ന ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കീർത്തി സുരേഷിന്റെ ഗ്ലാമറസ് ലുക്കാണ്. അതീവ ഗ്ലാമറസായാണ് കീർത്തി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രശസ്ത സംവിധായകൻ പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. വെണ്ണല കിഷോർ, സുബ്ബരാജു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നേരത്തെ ഇതിലെ കലാവതി എന്ന ഗാനവും പുറത്തു വന്നു സൂപ്പർ ഹിറ്റായി മാറിയിരുന്നു. സിദ് ശ്രീറാം ആലപിച്ചിരിക്കുന്ന ആ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറി. മാര്‍ത്താണ്ഡ് കെ വെങ്കിടേഷ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മാധിയാണ് നിർവഹിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.