[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം; ഫാദർ എബി കപ്പൂച്ചിനെ കുറിച്ച് മനസ്സ് തുറന്ന് സിജു വിൽസൺ..!

യുവതാരം സിജു വിൽസൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളുടെ വീഡിയോകൾ എന്നിവ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. മെയ് ഇരുപതിന്‌ റിലീസ് ചെയ്യാൻ പോകന്ന ഈ ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിനെന്ന കഥാപാത്രമായാണ് സിജു വിത്സനെത്തുന്നത്. തന്റെ ആ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ സിജു വിൽസൺ പറയുന്നത് ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരിയാട്ടിൻ കുട്ടിയാണെന്നും വളരെ ക്യൂട്ട് ആണെന്നുമാണ്. നാട്ടുകാർക്ക് പ്രിയങ്കരനായ ഈ പള്ളീലച്ചൻ പന്ത് കളിക്കാൻ മുതൽ ചീട്ടു കളിക്കാൻ വരെ അവരുടെയൊപ്പം കൂടുന്ന ഒരു പുരോഹിതനാണ്. എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല എന്നതും സിജു വെളിപ്പെടുത്തുന്നു. ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാമെന്നാണ് ചിത്രത്തിന്റെ ട്രെയ്ലറും നമുക്ക് കാണിച്ചു തരുന്നത്. കോമഡിയും സസ്പെൻസും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് വരയനെന്ന ഫീലാണ് ട്രൈലെർ നമ്മുക്ക് നൽകുന്നത്.

നമ്മൾ ഇതുവരെ കണ്ടുപരിചയിച്ച പോലത്തെ ഒരു പുരോഹിതനല്ല ഫാദർ എബി കപ്പൂച്ചിനെന്നും, വ്യത്യസ്ഥമായൊരു കഥാപാത്രത്തിനായി താൻ കാത്തിരുന്ന സമയത്താണ് ‘വരയൻ’ തന്നെ തേടി വന്നതെന്നും സിജു വിൽസൺ പറയുന്നു. തനിക്കു മുന്നിലേക്ക് വന്ന തിരക്കഥകളിൽ വളരെയധികം ആകർഷണം തോന്നിയ സിനിമയാണ് വരയനെന്നു പറഞ്ഞ സിജു, ആദ്യമായി പുരോഹിതന്റെ വേഷം അവതരിപ്പിച്ചപ്പോഴുണ്ടായ ആവേശത്തെ കുറിച്ചും പറയുന്നു. സിജു വിൽസൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡാനി കപ്പുച്ചിനാണു. മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംങ്ങും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് പ്രകാശ് അലെക്‌സാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.