പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമായ കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തു. ചക്ക പാട്ട് എന്ന് പേരിട്ടു റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. സയനോര ഫിലിപ്പ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
അൻവർ അലി വരികൾ എഴുതിയിരിക്കുന്ന ഈ ചക്ക പാട്ടു ആലപിച്ചിരിക്കുന്നത് സന്നിദാനന്തനും ആർ ജെ നിമ്മിയും ചേർന്നാണ്. രസകരമായ വരികളും മികച്ച സംഗീതവും ഈ പാട്ടിനെ സൂപ്പർ ഹിറ്റാക്കി മാറ്റും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മനോഹരമായ രംഗങ്ങളും ഈ ഗാനത്തിന്റെ സവിശേഷതയാണ്. ഫാസിൽ നാസർ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രജിത്തിനെ നായകനാക്കി എയ്‌ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ, ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ജോസെലെറ്റ് ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷിബിഷ് കെ ചന്ദ്രൻ ആണ്. പ്ലാച്ചോട്ടിൽ കുട്ടൻ പിള്ള എന്ന അമ്പത്തെട്ടു വയസുള്ള പോലീസ് കോൺസ്റ്റബിൾ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ തന്നെ അണിയറ പ്രവർത്തകർ അനൗൺസ് ചെയ്ത ഒരു മത്സരവും ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയയെടുക്കുന്നുണ്ട്. അധികം വൈകാതെ തന്നെ കുട്ടൻപിള്ളയുടെ ശിവരാത്രി തീയേറ്ററുകളിൽ എത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.