കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. നവാഗതനായ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം തന്നെ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവരുടെ ബാനറിൽ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു സോങ് വീഡിയോ റിലീസ് ചെയ്തു കഴിഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ഈ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത നടി ആയ ശാന്തി കൃഷ്ണയാണ്. ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ശാന്തി കൃഷ്ണ അഭിനയിക്കുന്നും ഉണ്ട്. അവർ വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.
ഒരു താരാട്ടു പാട്ടിന്റെ ഈണത്തിലാണ് ഏദൻ പൂവേ എന്ന് തുടങ്ങുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വന്ന ശാന്തി കൃഷ്ണ, തിരിച്ചു വരവിൽ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് കുട്ടനാടൻ മാർപാപ്പ .
രാഹുൽ രാജ് സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. കുഞ്ചാക്കോ ബോബനും ശാന്തി കൃഷ്ണക്കും ഒപ്പം അദിതി രവി, അജു വർഗീസ്, ഹാരിഷ് കണാരൻ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, ടിനി ടോം തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്ന ഈ ഫാമിലി കോമഡി എന്റെർറ്റൈനെറിൽ ഒരു ഫോട്ടോഗ്രാഫർ ആയാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്.
അരവിന്ദ് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ളൈ ആണ്. ഈ ചിത്രത്തിന്റെ രസകരമായ ടീസറുകളും താമരപ്പൂ എന്ന സോങ് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയടുത്തിരുന്നു.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.