ഇരട്ട സംവിധായകരായ അനുപ് ചന്ദ്രൻ- രാജ മോഹൻ ടീം ഒരുക്കി കേരളത്തിൽ കഴിഞ്ഞയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവൽ , മാസ്റ്റർ ചേതൻ ജയലാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തു കൊണ്ട് മുന്നേറുകയാണ്. ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ എന്ന നിലയിലും കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന ചിത്രം എന്ന നിലയിലും സുഖമാണോ ദാവീദേ ശ്രദ്ധ നേടുകയാണ്. കുട്ടികൾ വഴി തെറ്റി പോകുന്നതിനെ കുറിച്ചും അവരെ നേരായ വഴിയിലേക്ക് നയിക്കുന്നത് എങ്ങനെയെന്നും വളരെ രസകരമായി ഈ ചിത്രത്തിലൂടെ പറയുന്നു. കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ടോമി കിരിയന്തൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ തമിഴിലേക്കും പോവുകയാണ്.
ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിൽ കേന്ദ്ര കഥാപാത്രം ആയെത്തുന്നത് കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച താരം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എം മണികണ്ഠൻ സംവിധാനം ചെയ്ത കാക്കമുട്ടൈ 2015 ഇൽ ആണ് റിലീസ് ചെയ്തത്. ധനുഷ് നിർമ്മിച്ച ഈ സിനിമയിൽ വിഘ്‌നേശ്, രമേശ് എന്നീ ബാലതാരങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഐശ്വര്യ രാജേഷും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഏതായാലും തമിഴിൽ നിന്ന് വരെ സുഖമാണോ ദാവീദിന് ആവശ്യക്കാർ എത്തിയത് ഈ ചിത്രത്തിന്റെ മികച്ച കലാമൂല്യം കൊണ്ട് തന്നെയാണ്. ഫാമിലി ആയി തന്നെ പോയി, അധ്യാപകരും രക്ഷിതാക്കളുമെല്ലാം കുട്ടികളെ കൊണ്ട് കാണിക്കേണ്ട ചിത്രമാണ് സുഖമാണോ ദാവീദേ എന്നാണ് ഡോക്ടർ ബിനോയ് സക്കറിയ എന്ന പ്ലസ് ടു അധ്യാപകൻ അഭിപ്രായപ്പെട്ടത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.