[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ശാന്തി കൃഷ്ണയുടെ ശബ്ദത്തിൽ കുട്ടനാടൻ മാർപാപ്പയിലെ താരാട്ടു പാട്ടു ശ്രദ്ധ നേടുന്നു

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. നവാഗതനായ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം തന്നെ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവരുടെ ബാനറിൽ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു സോങ് വീഡിയോ റിലീസ് ചെയ്തു കഴിഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ഈ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത നടി ആയ ശാന്തി കൃഷ്ണയാണ്. ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ശാന്തി കൃഷ്ണ അഭിനയിക്കുന്നും ഉണ്ട്. അവർ വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.

ഒരു താരാട്ടു പാട്ടിന്റെ ഈണത്തിലാണ് ഏദൻ പൂവേ എന്ന് തുടങ്ങുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വന്ന ശാന്തി കൃഷ്ണ, തിരിച്ചു വരവിൽ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് കുട്ടനാടൻ മാർപാപ്പ .

രാഹുൽ രാജ് സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. കുഞ്ചാക്കോ ബോബനും ശാന്തി കൃഷ്ണക്കും ഒപ്പം അദിതി രവി, അജു വർഗീസ്, ഹാരിഷ് കണാരൻ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, ടിനി ടോം തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്ന ഈ ഫാമിലി കോമഡി എന്റെർറ്റൈനെറിൽ ഒരു ഫോട്ടോഗ്രാഫർ ആയാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്.

അരവിന്ദ് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ളൈ ആണ്. ഈ ചിത്രത്തിന്റെ രസകരമായ ടീസറുകളും താമരപ്പൂ എന്ന സോങ് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയടുത്തിരുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.