യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് ഈ വരുന്ന നവംബർ പന്ത്രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. സെക്കന്റ് ഷോ, കൂതറ എന്നിവക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ സൽമാൻ ആണ്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവ ഇതിനോടകം പുറത്തു വരികയും ഗംഭീര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്രമോഷൻ രീതിയിൽ കൂടെ കുറുപ്പ് ഗംഭീര പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി, ഒരു ചിത്രത്തിന്റെ ട്രൈലെർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ, ദുബായിലെ ബുർജ് ഖലീഫയിൽ ഇന്നലെ രാത്രി പ്രദർശിപ്പിച്ചു. കുറുപ്പ് ആണ് ആ നേട്ടം സ്വന്തമാക്കിയ ചിത്രം. അതിന്റെ വീഡിയോ, ചിത്രങ്ങൾ എന്നിവ ഇവിടെ കാണാം.
ബുർജ് ഖലീഫയിൽ ട്രൈലെർ പ്രദർശനം നടന്നപ്പോൾ, ദുൽഖർ, ഭാര്യ അമാൽ, അവരുടെ മകൾ എന്നിവർ അവിടെ ഉണ്ടായിരുന്നു. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് പറയുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും അഭിനയിച്ച ഈ ചിത്രം കേരളത്തിലെ നാനൂറിൽ അധികം സ്‌ക്രീനുകളിൽ ആണെത്തുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.