ജനപ്രിയ താരം കുഞ്ചാക്കോ ബോബൻ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ഒരു ഗാനവും അതിലദ്ദേഹം കാഴ്ചവെച്ച നൃത്ത ചുവടുകളും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന, മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീമിക്സിനാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ രസകരമായി ചുവടു വെച്ചത്. ഇന്നലെ വൈകുന്നേരം, ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസിന്റെ ഭാഗമായി കൊച്ചിയിലെ ലുലു മാളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ഈ ഗാനത്തിന് അവിടെ പ്രേക്ഷകരുടെ മുന്നിൽ നൃത്തം ചെയ്തു.
കുഞ്ചാക്കോ ബോബനൊപ്പം തന്നെ അവിടെയെത്തിച്ചേർന്ന നടി മാളവിക മേനോനും ഈ ഗാനത്തിന് നൃത്തം ചെയ്തു. ഈ ചിത്രത്തിൽ ഈ ഗാനമാലപിച്ച ഗായകൻ ബിജു നാരായണനും അവിടെയുണ്ടായിരുന്നു. ഏതായാലും ഇന്നലത്തെ നൃത്തത്തിനൊപ്പം ഈ സിനിമയുടെ ട്രെയ്ലറും സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം ഓഗസ്റ്റ് പതിനൊന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഗായത്രി ശങ്കർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ്. രാകേഷ് ഹരിദാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് , ഇതിനു സംഗീതമൊരുക്കിയത് ഡോൺ വിൻസെന്റ് എന്നിവരാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.