ഈ വർഷം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം. ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹവും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ചേർന്നാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് ഇവർ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിച്ച ചിത്രമാണ് ഇത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തു കഴിഞ്ഞു. ഇപ്പോഴുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ് ഈ ടീസർ എന്ന് പറയാൻ സാധിക്കും.
നാലു സഹോദരന്മാരുടെ കഥ പറയുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, പുതുമുഖമായ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. എന്നാൽ അതിനോടൊപ്പം ഒരു നെഗറ്റീവ് കഥാപാത്രം ആയി ഫഹദ് ഫാസിലും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഷൈജു ഖാലിദും സംഗീത സംവിധാനം നിർവഹിച്ചത് സുഷിൻ ശ്യാമും ആണ്. സൈജു ശ്രീധരൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. അടുത്ത മാസം ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ന്യൂ ഇയർ സ്പെഷ്യൽ ആയി റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇതിന്റെ ആദ്യ ടീസറിൽ ഫഹദ് ഫാസിൽ ഇല്ലെങ്കിലും അടുത്ത ടീസറിൽ ഫഹദിനെ കാണാം എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.