ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും ഈ വരുന്ന ജനുവരി പതിനൊന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രത്തിന്റെ ഡിജിറ്റൽ ഓഡിയോ റിലീസ് ഇന്ന് ഹൈദരാബാദ് ഫേസ്ബുക് ഓഫീസിൽ വെച്ചാണ് നടന്നത്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ ആണ്. ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, അതുപോലെ ഗാനങ്ങൾ എന്നിവ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നതിൽ വിജയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് പുറത്തുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചു കൊണ്ട് ഇതിലെ പുതിയ സോങ് വീഡിയോ കൂടി ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു.
പകലായ് എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് സംവിധായകനായ ജിസ് ജോയ് തന്നെയാണ്. പ്രിൻസ് ജോർജ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രത്യക്ഷപ്പെടുന്ന ഈ മനോഹരമായ മെലഡി ഇപ്പോൾ സോഷ്യൽ മീഡിയ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബാലു വർഗീസ്, അജു വർഗീസ്, ജോസഫ് അന്നക്കുട്ടി, രഞ്ജി പണിക്കർ, സിദ്ദിഖ്, ശാന്തി കൃഷ്ണ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ തന്റെ മൂന്നാം വിജയം ആണ് ജിസ് ജോയ് ലക്ഷ്യമിടുന്നത്.
നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…
This website uses cookies.