മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് ഗ്രേസ് ആന്റണി. ഒമർ ലുലു ചിത്രമായ ഹാപ്പി വെഡ്ഡിങ്ങിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമാവുന്നത്. കുമ്പളങ്ങി നൈറ്റ്സ്, തമാശ, പ്രതി പൂവൻ കോഴി തുടങ്ങിയ ചിത്രങ്ങളിൽ താരം വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരുപാട് ചിത്രങ്ങൾ താരത്തിന് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗ്രേസ് ആന്റണിയുടെ പുതിയ ഡാൻസ് കവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്.
ഫിഫ്ത് ഹാർമണിയുടെ വർത്ത ഇറ്റ് എന്ന ഗാനത്തിന്റെ കിടിലൻ കവർ വെർഷനാണ് ഗ്രെയ്സും ഷാഹിദ് താക്കുവും കൂടെ അവതരിപ്പിച്ചിരിക്കുന്നത്. വൺ മില്യൻ ഡാൻസ് സ്റ്റുഡിയോയും ദി കെ സ്ക്വാഡ് ഡാൻസ് സ്‌റ്റുഡിയോയും കൂടെ ചേർന്നാണ് കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. വേഗത നിറഞ്ഞ നൃത്ത ചുവടുകൾ വളരെ അനായാസമായാണ് ഗ്രേസ് ആന്റണി കൈകാര്യം ചെയ്തിരിക്കുന്നത്. ഗ്രേസ് ആന്റണിയുടെ യൂ ട്യൂബ് ചാനൽ വഴിയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. താരത്തിനെ പ്രശംസിച്ചു ഒരുപാട് പേർ രംഗത്ത് എത്തിയിരുന്നു. റംസാൻ മുഹമ്മദാണ് ക്യാമറയും എഡിറ്റിംഗ് വർക്കുകളും കൈകാര്യം ചെയ്തിരിക്കുന്നത്. പുതിയ ഡാൻസ് കവർ വിഡിയോ ഗ്രേസ് ആന്റണി ഇന്നലെ തന്റെ യൂ ട്യൂബ് ചാനലിൽ പുറത്തുവിടുകയുണ്ടായി. യമ്മി എന്ന ഗാനം ഉപയോഗിച്ച് ബെല്ലി ഡാൻസിന് വേണ്ടിയാണ് നൃത്ത ചുവടുകൾ വെച്ചിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ഡാൻസിനാണ് താരം കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സാജൻ ബേക്കറി, ഹലാൽ ലൗവ് സ്റ്റോറി എന്ന ചിത്രങ്ങളിൽ ഗ്രേസ് ആന്റണി പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.