[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സിനിമയിൽ റിമയുടെ കഥാപാത്രം ചെയ്യാൻ വിളിച്ചാലും ഞാൻ ചെയ്യുമായിരുന്നു: ആസിഫ് അലി

മലയാള സിനിമയിൽ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ യുവാക്കളും കുടുംബ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെടുന്ന യുവതാരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ വളരെ ചലഞ്ചിങ്ങായ കഥാപാത്രത്തെ ഏറ്റടുത്ത് കഴിവ് തെളിയിച്ച നടൻ കൂടിയാണ് ആസിഫ് ആലി. ഹണി ബീ, സൺഡേ ഹോളിഡേ, നിർണായകം, അനുരാഗ കരിക്കിൻ വെള്ളം, ഉയരെ, തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. ആസിഫ് അലിയുടെ അവസാനമായി പുറത്തിറങ്ങിയ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രവും വലിയ വിജയം കരസ്ഥമാക്കി. ബിഹൈൻഡ് വുഡ്‌സ് ഐസിന്റെ അഭിമുഖത്തിൽ ആസിഫ് അലി സിനിമലേക്ക് എത്തിയ സാഹചര്യത്തെ കുറിച്ചു തുറന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്ക് കടന്നുവന്നതും ആ കാലത്ത് പുതുമുഖം എന്ന നിലയിൽ ഋതുവിൽ സ്വവർഗ്ഗാനുരാഗിയായി അഭിനയച്ചത് ഒരു ബോൾഡ് സ്റ്റെപ്പ് ആയിരുന്നില്ലേ എന്ന് അവതാരിക ചോദിക്കുകയുണ്ടായി. ആ സിനിമയിൽ റിമയുടെ കഥാപാത്രം ചെയ്യാൻ വിളിച്ചാലും ഞാൻ ചെയ്യുമായിരുന്നു എന്ന് ഒട്ടും തന്നെ ആലോചിക്കാതെ ആസിഫ് അലി മറുപടി നൽകുകയായിരുന്നു. സിനിമയെ അത്രേയധികം ആഗ്രഹിച്ചു ഇരിക്കുന്ന സമയം ആയിരുന്നു എന്നും സിനിമയ്ക്ക് വേണ്ടി അത്രേം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ആസിഫ് അലി വ്യക്തമാക്കി. ഒഡീഷനിലൂടെ ഒരു പുതുമുഖ താരമായി ശ്യാമപ്രസാദിന്റെ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ സാധിച്ചതും അതിനെക്കളുപരി ഒരു സിനിമ ചെയ്യാൻ പറ്റി എന്നത് ഏറെ ഭാഗ്യമായിട്ടാണ് കരുതെന്ന് ആസിഫ് അലി തുറന്ന് പറയുകയായിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.