ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ ടീസർ പുറത്തിറങ്ങി.ദിലീപ് വിക്കുള്ള വക്കീൽ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം തികച്ചും ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും. ചിത്രത്തിന്റെ ആദ്യ ടീസർ ദിലിപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.
പാസഞ്ചർ എന്ന സിനിമയ്ക്ക് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന സിനിമയാണിത്.ബി ഉണ്ണികൃഷ്ണനും  ദിലീപും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പ്രമുഖ ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷൻ പിക്ചർസിന്റെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.
മംമ്താ മോഹൻദാസ്, പ്രിയ ആനന്ദ്, പ്രയാഗമാർട്ടിൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മൈ ബോസ് ,ടൂ കണ്ട്രീസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ദിലീപ് ചിത്രത്തിലെ നായികയായിരുന്നു മംമ്ത മോഹൻദാസ്.എസ്രാ എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.അജു വർഗീസ്, സൈജു കുറുപ്പ്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ വീണ്ടും കാലുറപ്പിക്കാൻ ശ്രമിക്കുകയാണ് ജനപ്രിയ നായകൻ.2019 ദിലീപിന് അത്തരമൊരു വർഷമാണ്. കയ്യിൽ ഇരിക്കുന്ന ചിത്രങ്ങൾ അത്രയും അഡാർ ഐറ്റങ്ങൾ തന്നെ. കോടതി സമക്ഷം ബാലൻ വക്കീൽ, പ്രൊഫസർ ഡിങ്കൻ,പറക്കും പപ്പൻ തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിൽ എത്തുമ്പോൾ 2019 വർഷം ദിലീപിന്റെ കൂടെ ആവും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.