ബോളിവുഡിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഏറെ ശ്രദ്ധ നേടിയ നടിയാണ് കിയാര അദ്വാനി. 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇന്ഡസ്‌ട്രിയിലേക്ക് കടന്നുവരുന്നത്. എം.എസ് ധോണി യുടെ ബയോപ്പിക്കിലെ പ്രകടനത്തിലൂടെയാണ് കിയാര ബോളിവുഡിൽ ശ്രദ്ധ നേടിയത്. ലസ്റ്റ് സ്റ്റോറിസ് എന്ന വെബ് സീരിസിലൂടെ ബോളിവുഡിലെ മുൻനിര യുവനടിമാരിൽ ഒരാളായി താരം മാറുകയായിരുന്നു. കിയാരയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കിയാര അദ്വാനിയെ നായികയാക്കി അബിർ സെൻഗുപ്ത സംവിധാനം ചെയ്യുന്ന ഇന്ദു കി ജവാനി എന്ന സിനിമയുടെ ട്രെയിലറാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ട്രെയ്‌ലർ ട്രെൻഡിങ് പൊസിഷനിൽ വന്നിരിക്കുകയാണ്.
ആദിത്യ സീലാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ദു കി ജവാനി എന്ന ചിത്രത്തിന്റെ കളർഫുൾ ട്രെയ്‌ലർ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഡേറ്റിങ് ആപ്പിലൂടെ കാമുകനെ അന്വേഷിച്ച് നടക്കുന്ന ഇന്ദു എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രശ്നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തീയറ്ററുകളിൽ പ്രദര്ശത്തിന് എത്തേണ്ടിരുന്ന ചിത്രം കൊറോണയുടെ കടന്ന് വരവ് മൂലം റിലീസ് തിയതി മാറ്റി വെക്കുകയായിരുന്നു. പുതിയ റിലീസ് തിയതി ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ 11ന് തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറക്കാർ ആലോചിക്കുന്നത്. കോവിഡ് വർദ്ധനവ് ഉണ്ടായാൽ ഓണ്ലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.