[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വരുൺ ധവാനും സൈഫ് അലി ഖാന്റെ മകൾ സാറയും ഒന്നിക്കുന്ന കൂലി നമ്പർ വൺ ട്രെയിലർ കാണാം..

ബോളിവുഡിലെ ഏറെ ശ്രദ്ധേയനായ യുവതാരമാണ് വരുൺ ധവാൻ. 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച മൈ നെയിം ഇസ് ഖാനിൽ വരുൺ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് സ്റ്റാർ വാല്യുവുള്ള നടനായി വരുൺ ധവാൻ മാറിയത്. വരുൺ ധവാന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. യൂ ട്യൂബിൽ ട്രെയ്‌ലർ ട്രെൻഡിങ് പൊസിഷനിൽ ഏറെ മുന്നിലാണ് നിൽക്കുന്നത്.

വരുൺ ധവാനെ നായകനാക്കി ഡേവിജ് ധവാൻ ഒരുക്കുന്ന കോമഡി ചിത്രമാണ് കൂലി നമ്പർ വൺ. സാറ അലി ഖാനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കോമഡിയ്ക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പഴയ ഒരു സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്ക് കൂടിയാണിത്. 1995 ൽ റിലീസ് ചെയ്ത കൂലി നമ്പർ വൺ എന്നു തന്നെ പേരുള്ള ചിത്രമാണ് റീമേക്ക് ചെയ്തിരിക്കുന്നത്. ഗോവിന്ദയും കരിഷ്മ കപൂറുമായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടിരുന്നത്. സൂപ്പർഹിറ്റ് ചിത്രം റീമേക്ക് ചെയ്യുമ്പോൾ പ്രധാനമായും വരുൺ ധവാന്റെ പ്രകടനം തന്നെയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്. പരേഷ് റാവൽ, ജാവേദ് ജഫ്രി, ജോണി ലിവർ എന്നിവർ ആണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി കെ ചന്ദ്രനാണ്. തീയറ്റർ റിലീസ് ഉപേക്ഷിച്ചു ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രം ഡിസംബർ 25 ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.