[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഡേറ്റിങ് ആപ്പിൽ കാമുകനെ തേടി കിയാര; ഇന്ദു കി ജവാനി ട്രെയിലർ…

ബോളിവുഡിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഏറെ ശ്രദ്ധ നേടിയ നടിയാണ് കിയാര അദ്വാനി. 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇന്ഡസ്‌ട്രിയിലേക്ക് കടന്നുവരുന്നത്. എം.എസ് ധോണി യുടെ ബയോപ്പിക്കിലെ പ്രകടനത്തിലൂടെയാണ് കിയാര ബോളിവുഡിൽ ശ്രദ്ധ നേടിയത്. ലസ്റ്റ് സ്റ്റോറിസ് എന്ന വെബ് സീരിസിലൂടെ ബോളിവുഡിലെ മുൻനിര യുവനടിമാരിൽ ഒരാളായി താരം മാറുകയായിരുന്നു. കിയാരയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കിയാര അദ്വാനിയെ നായികയാക്കി അബിർ സെൻഗുപ്ത സംവിധാനം ചെയ്യുന്ന ഇന്ദു കി ജവാനി എന്ന സിനിമയുടെ ട്രെയിലറാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ട്രെയ്‌ലർ ട്രെൻഡിങ് പൊസിഷനിൽ വന്നിരിക്കുകയാണ്.

ആദിത്യ സീലാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ദു കി ജവാനി എന്ന ചിത്രത്തിന്റെ കളർഫുൾ ട്രെയ്‌ലർ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഡേറ്റിങ് ആപ്പിലൂടെ കാമുകനെ അന്വേഷിച്ച് നടക്കുന്ന ഇന്ദു എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രശ്നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തീയറ്ററുകളിൽ പ്രദര്ശത്തിന് എത്തേണ്ടിരുന്ന ചിത്രം കൊറോണയുടെ കടന്ന് വരവ് മൂലം റിലീസ് തിയതി മാറ്റി വെക്കുകയായിരുന്നു. പുതിയ റിലീസ് തിയതി ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ 11ന് തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറക്കാർ ആലോചിക്കുന്നത്. കോവിഡ് വർദ്ധനവ് ഉണ്ടായാൽ ഓണ്ലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.