കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരുന്നത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്ണരുടെയും കുടുംബത്തിന്റെയും നൃത്ത വീഡിയോകളാണ്. സൂപ്പർ ഹിറ്റായ തെന്നിന്ത്യൻ ഗാനങ്ങൾക്കാണ് വാർണർ കുടുംബത്തോടൊപ്പം ചുവടു വെച്ചത്. അതിൽ തന്നെ അല്ലു അർജുൻ ചിത്രമായ അല വൈകുണ്ഠപുറംലോയിലെ സൂപ്പർ ഹിറ്റായ ബുട്ട ബൊമ്മ എന്ന ഗാനത്തിനും രാമുലോ രമുല്ല എന്ന ഗാനത്തിനും വാർണറും ഭാര്യയും മകളും കൂടി നൃത്തം ചെയ്യുന്ന വീഡിയോകൾ വലിയ ഹിറ്റായി മാറി. ഇപ്പോഴിതാ വാർണർക്ക് ശേഷം പ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ കെവിൻ പീറ്റേഴ്സണും ബുട്ട ബൊമ്മ ഗാനത്തിന് നൃത്തം ചെയ്യന്ന വീഡിയോ വൈറൽ ആവുകയാണ്. എസ് തമൻ ആണ് ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയമാണ് നേടിയെടുത്തത്. അല്ലു അർജുനൊപ്പം മലയാള താരം ജയറാം, തബു, സച്ചിൻ കടേക്കർ, സമുദ്രക്കനി, ഗോവിന്ദ് പദ്മസൂര്യ, പൂജ ഹെഗ്‌ഡെ തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രത്തിന്റെ മലയാളം പതിപ്പായ അങ്ങ് വൈകുണ്ഠപുരത്തു കേരളത്തിൽ വലിയ വിജയമാണ് നേടിയത്. ഈ ചിത്രത്തിലെ ഗാനങ്ങൾ നേടിയ പോപ്പുലാരിറ്റി ചിത്രത്തിന്റെ വിജയത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അല്ലു അർജുന്റെ കിടിലൻ ഡാൻസ് ആണ് ഇതിലെ ഗാനങ്ങളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുകൊണ്ടു തന്നെയാണ് ഇതിലെ ഗാനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അതിർത്തികൾ ഭേദിച്ച സ്വീകാര്യത ലഭിക്കുന്നതും. ഏതായാലും ഇപ്പോൾ ക്രിക്കറ്റ് താരങ്ങളുടെ നൃത്തം സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ ഏറ്റെടുക്കുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.