[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ; തുറന്നു പറഞ്ഞു ദളപതി വിജയ്.

തമിഴകത്തിന്റെ ദളപതി വിജയ് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ നൽകിയ ഒരു മറുപടി ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ആറു വർഷം മുൻപ് ദളപതി വിജയ്‌യോട് ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ചത് അടുത്തിടെ കണ്ടതിൽ താങ്കൾക്ക് ഏറ്റവുമിഷ്ടപെട്ട രണ്ടു ചിത്രങ്ങൾ ഏതെന്നായിരുന്നു. അതിനു മറുപടിയായി വിജയ് പറയുന്നത് മലയാള ചിത്രം ദൃശ്യവും തമിഴ് ചിത്രം ജിഗർത്തണ്ടയുമാണ് തനിക്കു അടുത്തിടെ ഏറെയിഷ്ടപെട്ട ചിത്രങ്ങളെന്നാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന മോഹൻലാൽ ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് സമവാക്യങ്ങൾ തിരുത്തിയെഴുതിയ ഫാമിലി ത്രില്ലറായിരുന്നു. ആദ്യമായി അമ്പതു കോടി ക്ലബിൽ എത്തിയ മലയാള ചിത്രമായി മാറിയ ദൃശ്യം അതിനു ശേഷം തമിഴിലേക്ക് ഉൾപ്പെടെ ആറോളം ഭാഷകളിലേക്കാണ് റീമേക് ചെയ്തത് . പാപനാശം എന്ന പേരിൽ ദൃശ്യം ശേഷം തമിഴിലേക്ക് കമൽ ഹാസൻ നായകനാക്കി ചിത്രമൊരുക്കിയതും ജീത്തു ജോസഫ് തന്നെയാണ്.

Jagame Thanthiram Motion Poster

ദളപതി വിജയ് മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം റിലീസ് ചെയ്തതും 2014 ഇൽ ആണ്. 2014 ജനുവരിയിൽ ജില്ലാ എന്ന ആ ചിത്രം റിലീസ് ചെയ്യുമ്പോൾ 2013 ഡിസംബറിൽ റിലീസ് ചെയ്ത ദൃശ്യം കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയായിരുന്നു. ദളപതിയുടെ മറ്റൊരു ഇഷ്ടചിത്രമായിരുന്ന ജിഗർത്തണ്ട സംവിധാനം ചെയ്തത് കാർത്തിക് സുബ്ബരാജ് ആണ്. 2014 ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്ത ആ ചിത്രത്തിൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി സിംഹക്കു മികച്ച സഹനടനുള്ള ദേശീയ പുരസ്‍കാരവും നേടിക്കൊടുത്ത ചിത്രമായിരുന്നു ജിഗർത്തണ്ട.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.