[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഡേവിഡ് വാർണർക്ക് ശേഷം അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടു വെച്ച് ഇംഗ്ളീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണും..!

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരുന്നത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്ണരുടെയും കുടുംബത്തിന്റെയും നൃത്ത വീഡിയോകളാണ്. സൂപ്പർ ഹിറ്റായ തെന്നിന്ത്യൻ ഗാനങ്ങൾക്കാണ് വാർണർ കുടുംബത്തോടൊപ്പം ചുവടു വെച്ചത്. അതിൽ തന്നെ അല്ലു അർജുൻ ചിത്രമായ അല വൈകുണ്ഠപുറംലോയിലെ സൂപ്പർ ഹിറ്റായ ബുട്ട ബൊമ്മ എന്ന ഗാനത്തിനും രാമുലോ രമുല്ല എന്ന ഗാനത്തിനും വാർണറും ഭാര്യയും മകളും കൂടി നൃത്തം ചെയ്യുന്ന വീഡിയോകൾ വലിയ ഹിറ്റായി മാറി. ഇപ്പോഴിതാ വാർണർക്ക് ശേഷം പ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ കെവിൻ പീറ്റേഴ്സണും ബുട്ട ബൊമ്മ ഗാനത്തിന് നൃത്തം ചെയ്യന്ന വീഡിയോ വൈറൽ ആവുകയാണ്. എസ് തമൻ ആണ് ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയമാണ് നേടിയെടുത്തത്. അല്ലു അർജുനൊപ്പം മലയാള താരം ജയറാം, തബു, സച്ചിൻ കടേക്കർ, സമുദ്രക്കനി, ഗോവിന്ദ് പദ്മസൂര്യ, പൂജ ഹെഗ്‌ഡെ തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രത്തിന്റെ മലയാളം പതിപ്പായ അങ്ങ് വൈകുണ്ഠപുരത്തു കേരളത്തിൽ വലിയ വിജയമാണ് നേടിയത്. ഈ ചിത്രത്തിലെ ഗാനങ്ങൾ നേടിയ പോപ്പുലാരിറ്റി ചിത്രത്തിന്റെ വിജയത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അല്ലു അർജുന്റെ കിടിലൻ ഡാൻസ് ആണ് ഇതിലെ ഗാനങ്ങളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുകൊണ്ടു തന്നെയാണ് ഇതിലെ ഗാനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അതിർത്തികൾ ഭേദിച്ച സ്വീകാര്യത ലഭിക്കുന്നതും. ഏതായാലും ഇപ്പോൾ ക്രിക്കറ്റ് താരങ്ങളുടെ നൃത്തം സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ ഏറ്റെടുക്കുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.